ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം. ഇലക്ട്രിക്കൽ എൻജിനിയർ (യോഗ്യത: ബിടെക്/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ്), സിവിൽ എൻജിനിയർ (ബിടെക്/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ്), ബ്രാഞ്ച് മാനേജർ (ബിരുദാനന്തര ബിരുദം), ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ (എംബിഎ/ ബികോം), റൂട്ട് ട്രെയിനർ, ട്രെയിനർ (എംബിഎ), അക്കൗണ്ടന്റ് (ബികോം), ബ്രാഞ്ച് ഇൻ ചാർജ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് റീജിയണൽ സെയിൽസ് മാനേജർ ( ബിരുദം), സ്മാർട്ട്ഫോൺ സർവീസ് എൻജിനിയേഴ്സ് (പ്ലസ് ടു, മൊബൈൽ ഫോൺ സർവീസിങ്ങിലുളള സാങ്കേതിക പരിജ്ഞാനം), സെയിൽസ് പ്രൊമോട്ടർ, പാർട്ട്ടൈം മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പ്ലസ് ടു), ക്ലറിക്കൽ സ്റ്റാഫ് (പ്ലസ് ടു , കംപ്യൂട്ടർ പരിജ്ഞാനം) തസ്തികകളിലേക്ക് ഒമ്പതിന് പകൽ 10.30നാണ് കൂടിക്കാഴ്ച. പ്രായപരിധി 35 വയസ്സ്. താൽപ്പര്യമുളള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: – 0495 2370176.
