വന്മുകം- എളമ്പിലാട് സ്കൂളിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: മലയാളത്തിൻ്റെ പ്രിയ കവയിത്രിയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന സുഗതകുമാരിക്ക് ആദരമേകി ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ. പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തെ പൊതുസ്ഥലത്ത് സുഗതകുമാരി സ്മൃതി വൃക്ഷം നട്ടു കൊണ്ട് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ടി.എം.രജുല സുഗതകുമാരി സ്മൃതി വൃക്ഷത്തൈ നട്ടു കൊണ്ട് പതുവത്സരദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.സുജില അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, നാലാം ക്ലാസ് ലീഡർ എസ്.അനിരുദ്ധ്, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, വി.ടി.ഐശ്വര്യ, വി.പി.സരിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി.നൂറുൽ ഫിദ നന്ദിയും പറഞ്ഞു.

