തമിഴ്നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി
തിരുച്ചിറപ്പളളി: തമിഴ്നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പളളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനെയും ജനക്കൂട്ടം ആക്രമിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മോഷണശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
