എൽ.ഡി.എഫ് സ്ഥാർത്ഥിയുടെ വീടിനു നേരെ ബോംബേറ്
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം. ബോംബേറില്‍ കാലിന് പരിക്കേറ്റ ഏഴു വയസുള്ള കൊച്ചു മകള്‍ ഇശാനിയേയും, തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട സ്ഥാനാര്‍ത്ഥി ടി. കെ ശൈലജയേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ.എം മുടിയന് ചാല് ബ്രാഞ്ചംഗമാണ് ശൈലജ.

ബൈക്കിലെത്തിയ രണ്ടു പേരാണ് വീട്ടിലേക്ക് സ്റ്റീല്‍ ബോംബ് എറിഞ്ഞത്. സ്ഫോടനത്തില്‍ വീടിൻ്റെ മുന്‍വശത്തെ വാതിലും ജനലും പൊട്ടിച്ചിതറി. ജനല്‍ ഗ്ലാസുകള്‍ അകത്തും വരാന്തയിലുമായി ചിതറിക്കിടപ്പുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ പരിശോധന നടത്തി.

