ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്തിൽ 14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് ബി.ജെ.പി ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 14 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ് മാസ്റ്റർ പ്രഖ്യാപനം നടത്തി.

വാർഡ് 1 അരങ്ങാടത്ത് സജീവൻ കളരിക്കണ്ടി
വാർഡ് 2 ആന്തട്ട സുധ കാവുങ്കാ പൊയിൽ
വാർഡ് 3 മേലൂർ വെസ്റ്റ് അനുപമ ബിജു
വാർഡ് 4 മേലൂർ ഈസ്റ്റ് ബാബു ആര്യാടത്ത് മീത്തൽ
വാർഡ് 5 എളാട്ടേരി നോർത്ത് ജ്യോതി നളിനം
വാർഡ് 7 ചേലിയ ടൗൺ നളിനാക്ഷൻ
വാർഡ് 8 ചേലിയ ഈസ്റ്റ് സജിനി ശിവൻ മേടക്കാട്ട്
വാർഡ് 9 ചേലിയ സൗത്ത് സുജല ഗംഗോത്രി
വാർഡ് 12 എടക്കുളം സെൻറർ അമ്പിളി ടീച്ചർ
വാർഡ് 13 പൊയിൽക്കാവ് രമ്യ രജിലേഷ്
വാർഡ് 14 മങ്ങാട് ജയരാജൻ സി
വാർഡ് 15 കവലാട് നിഷ പി.സി
വാർഡ് 16 എടക്കുളം വെസ്റ്റ്ബരജിത്ത് കുമാർ എം.കെ
വാർഡ് 17 മാടാക്കര രഞ്ജിത്ത് രാഘവൻ തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളായി രംഗത്തെത്തിയത്. മറ്റ് വാർഡുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.


