വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. രാവിലെ കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം നടന്നു. 15-ന് വെളളിയാഴ്ച രാത്രി 7.30-ന് കലാസന്ധ്യ. 16-ന് രാത്രി ഏഴിന് മെലോഡിയസ് നൈറ്റ്. 17-ന് രാത്രി നൃത്ത പരിപാടി. 18-ന് രാത്രി ദൃശ്യസന്ധ്യ. 19-ന് വൈകിട്ട് പൊതുജന വരവ്, കുടവരവ്, രാത്രി ഏഴിന് ഊരു ചുറ്റല്‍. 20-ന്പളളിവേട്ട. 21-ന്കുളിച്ചാറാട്ട്, സമൂഹ സദ്യ എിവ ഉണ്ടാകും.
