വ്യാപാര ദ്രോഹ നടപടിയിൽ KVVES പ്രതിഷേധം

കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധ സമരം നടത്തി. സംസ്ഥാനത്തൊട്ടാകെ കടകൾ തുറക്കുന്നതിനു അടക്കുന്നതിനും ഒരേ മാനദണ്ഡങ്ങൾ സ്വികരിക്കുക, പുതുക്കിയ വാടക കുടിയാൻ നിയമം നടപ്പിലാക്കുക. അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, റോഡ് വികസനത്തിന് പേരിൽ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുക. എന്നീ പതിനൊന്നു ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുസമരം.

കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ ഇന്ന് സമരം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ്. കെ. എം. രാജീവൻ ഉൽഘടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. പി. ഇസ്മായിൽ. എ കെ ഡി എ. പ്രസിഡന്റ്. സി. കെ. ലാലു. സെക്രട്ടറി. പി. ഷബീർ പ്രഭാകരൻ. എന്നിവർ നേതൃത്വം നൽകി.


