അച്ഛന് മകളെ കൊലപ്പെടുത്തി കുഴല്‍ക്കിണറിലിട്ടു

സംബല്> ക്രൂരനായ പിതാവിനാല്‍ പത്തുവയസുകാരിയായ പെണ്‍കുട്ടിക്ക് ദാരുണമായ അന്ത്യം. ഉത്തര്‍ പ്രദേശിലെ ചംബല്‍ ജില്ലയില്‍ നിന്നുമാണ് പിതാവിന്റെ ക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്. റാംപുര്‍ ഗ്രാമവാസിയായ പിതാവ് ഹര്‍ദ്വാരി മകള്‍ രാശിയെകൊലപ്പെടുത്തിയശേഷംമറ്റൊരുഗ്രാമത്തിലെകുഴല്ക്കിണറിലിടുകയായിരുന്നു.വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കടുത്ത മദ്യപാനിയായ പിതാവിന്റെ മര്‍ദ്ദനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് വിവരം. മരണം ഒളിപ്പിക്കാനായാണോ അതോ കുട്ടി കുഴല്‍കിണറില്‍ വീണു മരിച്ചതാണെന്ന് ബോധ്യപ്പെടുത്താനാണോ ആണ് ഇയാള്‍ മൃതദേഹം കുഴല്ക്കിണറിലിട്ടതെന്ന് പോലീസ് പറഞ്ഞു.
