KOYILANDY DIARY.COM

The Perfect News Portal

ആദ്യകാല സിപിഐ(എം) പ്രവർത്തകനും മുൻ അരിക്കുളം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കാവുംവട്ടം മമ്മിളി മീത്തൽ എം.എം. ഗോപാലൻ (90)

കൊയിലാണ്ടി: ആദ്യകാല സിപിഐ(എം) പ്രവർത്തകനും മുൻ അരിക്കുളം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന കാവുംവട്ടം മമ്മിളി മീത്തൽ എം.എം. ഗോപാലൻ (90) നിര്യാതനായി. കണ്ണൂർ ജില്ലയിൽ കൂട്ടുപുഴ ഉൾപ്പെടെയുള്ള മേഖലയിൽ പാർട്ടി പ്രവർത്തനം നടത്തി ചടയൻ ഗോവിന്ദൻ സിപിഐഎം ജില്ലാ സെക്രട്ടറിയായ കാലഘട്ടത്തിൽ പായം മേഖലയിൽ സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും 10 വർഷക്കാലം പായം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സിപിഐ(എം) കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറിയായും രണ്ട് തവണ അരിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായിരുന്നു.

മൃതദേഹം മകന്റെ വീടായ പന്തലായനി കൂമൻതോട് കിണറിനടുത്തുള്ള തമോഖ്‌നയിലാണുള്ളത്. വൈകീട്ട് 4 മണിക്ക് സ്വദേശമായ കാവുംവട്ടത്തേക്ക് കൊണ്ട്‌പോകും. 4.30 മണി മുതൽ കാവുംവട്ടം മാപ്പിള സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ച ശേഷം തറവാട് വീടായ മമ്മിളി മീത്തൽ സംസ്‌ക്കരിക്കും.

ഭാര്യ: കെ. വി. ജാനു. മക്കൾ: എം.ജി. പ്രഭാകരൻ (കെൽട്രോൺ, തിരുവന്തപുരം), എം.എം. രവീന്ദ്രൻ, എം.എം. ചന്ദ്രൻ മാസ്റ്റർ (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, CPI(M) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗം, കർഷകസംഘം മേഖലാ കമ്മിറ്റി അംഗം, യുവജന ലൈബ്രറി സെക്രട്ടറി), എം.എം. ശ്യാമള സെലക്ഷൻ ഗ്രേഡ് ഓഫീസർ, കോഴിക്കോട്), പരേതയായ എം.എം. പ്രേമലത. മരുമക്കൾ: സുരേന്ദ്രൻ (റിട്ട. ആർ.ഐ. കൊയിലാണ്ടി നഗരസഭ), പി.എം. ലക്ഷ്മി (അംഗനവാടി ഹെൽപ്പർ, കാവുംവട്ടം), സംഗീത (ടീച്ചർ, ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി), പരേതയായ സുജാത (തിരുവന്തപുരം).

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *