KOYILANDY DIARY.COM

The Perfect News Portal

വായിലെ അര്‍ബുദം കണ്ടെത്താന്‍ ഓറല്‍സ്കാന്‍ എന്ന ഉപകരണം വികസിപ്പിച്ച്‌ ശ്രീചിത്ര

തിരുവനന്തപുരം: വായിലെ അര്‍ബുദം കണ്ടെത്താന്‍ കഴിയുന്ന ഓറല്‍സ്കാന്‍ എന്ന ഉപകരണം വികസിപ്പിച്ച്‌ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ സ്റ്റാര്‍ട്ട്‌അപ് കമ്പനിയായ സാസ്കാന്‍ മെഡിടെക് പ്രൈവറ്റ് ലിമിറ്റഡ്. ശ്രീചിത്രയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്‌അപ് കമ്പനിയാണ് സാസ്കാന്‍.

ബയോപ്സിക്ക് ആവശ്യമായ സാമ്ബിള്‍ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം നിശ്ചയിക്കാന്‍ ഉപകരണം സഹായിക്കും. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്തതാണ് ഓറല്‍സ്കാന്‍.

കേരള സ്റ്റാര്‍ട്ട്‌അപ് മിഷന്‍, ബിറാക് (ബിഗ് ഗ്രാന്റ്), ഡിഎസ്ടി (ഇന്‍വെന്റ്) എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കി. ഉപകരണത്തിനുവേണ്ടി പ്രത്യേകം സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5.9 ലക്ഷം രൂപയാണ് വിപണിവില.

Advertisements

സ്റ്റാര്‍ട്ടപ് കമ്പനിയായ സാസ്കാനിന് ഐഎസ്‌ഒ 13485 സര്‍ട്ടിഫിക്കറ്റും ഓറല്‍സ്കാനിന് സിഇ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യക്ക് ഇന്ത്യന്‍ പേറ്റന്റും ലഭിച്ചു. അമേരിക്കന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് ആശുപത്രിയില്‍ പരീക്ഷണം നടത്തി ഉപകരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുമുണ്ട്.

ബുധനാഴ്ച മന്ത്രി കെ കെ ശൈലജ ഓറല്‍സ്കാന്‍ ഔദ്യാഗികമായി പുറത്തിറക്കും. ഇന്നൊവേറ്റീവ് ഇന്ത്യയിലെ കേതന്‍ പര്‍മറിന് നല്‍കി ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ആദ്യവില്‍പ്പന നടത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *