KOYILANDY DIARY.COM

The Perfect News Portal

ആയിഷയെ മന്ത്രിയും എം.എൽ.എയും അഭിനന്ദിച്ചു

കൊയിലാണ്ടി: അഖിലേന്ത്യാ തലത്തിൽ നടന്ന മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയിൽ (നീറ്റ് ) 12-ാം റാങ്കും, ഒ.ബി.സി. വിഭാഗത്തിൽ 2-ാം റാങ്കും കരസ്ഥമാക്കി സംസ്ഥാന തലത്തിൽ ഒന്നാമതുമായ അയിഷ. എസ്. നെ കെ.ദാസൻ എം.എൽ.എ. വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. എം.എൽ.എയുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫോണിലൂടെ അയിഷയെയും കുടുംബാംഗങ്ങളെയും അഭിനന്ദനങ്ങൾ അറിയിച്ചു. 

കൊയിലാണ്ടിയുടെ പൊതുവിദ്യാഭ്യാസ മേഖലക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് അയിഷയിലൂടെ കൈവന്നതെന്ന് എം.എൽ.എ പറഞ്ഞു.  സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരും ജനപ്രതിനിധികളുമാണ്  ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ ചൊരിയാനായി വീട്ടിലേക്കെത്തിയത്. പൊതു വിദ്യാലയത്തിൽ പഠിച്ച് വളർച്ചയുടെ ഉന്നതമായ പടവുകൾ കയറിയ ഈ മിടുക്കിയെ അനുമോദിക്കാൻ മന്ത്രിമാർ, എം.എൽ.എ.മാർ, എം.പി. മാർ എന്നിവർ ഫോണിലൂടെയും മററ് ജനപ്രതിനിധികൾ, വിവിധ  സാമൂഹ്യ സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ കൊയിലാണ്ടിയിലെ ഭവനത്തിലേക്ക് നേരിട്ടെത്തിയും അഭിനന്ദനം അറിയിച്ചു.

ലോക കേരളസഭാംഗവും ജനതാദൾ (സെക്കൂലർ) നേതാവുമായ പി.കെ.കബീർ സലാല, കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ അഡ്വ. കെ.സത്യൻ, വൈ. എം.സി.എ. നാഷനൽ ഫിനാൻസ് കമ്മിറ്റി മെമ്പർ കെ.എം. സെബാസ്റ്റ്യൻ, ഹാരിസ് ബഫക്കി തുടങ്ങിയവർ വീട്ടിലെത്തി ഉപഹാരങ്ങൾ നൽകുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. 

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *