KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം – ചെങ്ങോട്ടുകാവിൽ ആദ്യ കോവിഡ് മരണം

കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കുറവങ്ങാട് (വാർഡ് 29) കൊടുന്താറ്റിൽ ഗോപാലൻ (73) ആണ് കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിര്യാതനായത്. (റിട്ട. പി.എഫ്. ഓഫീസറായിരുന്നു). ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായാണ് അറിവ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 3 തവണ മൈത്ര ആശുപത്രിയിലെത്തി ചികിത്സ തേടിയതായി അറിയുന്നു. ആശുപത്രി സന്ദർശനത്തെ തുടർന്നാണ് ഇയാൾക്ക് കോവിഡ് ഉണ്ടായതെന്നാണ് നിഗമനം.

മൃതദേഹം ഏറ്റുവാങ്ങാൻ കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗവും അടുത്ത ബന്ധുക്കളും മൈത്രയിലെത്തി നടപടികൾ സ്വീകരിച്ചു. ഇന്ന് ഉച്ചക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വീട്ടിൽ സംസ്ക്കരിക്കും. ഇതോടെ കൊയിലാണ്ടി നഗരസഭയിലെ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ ആളാണ് ഗോപാലൻ. ഭാര്യ: കാർത്ത്യായനി (റിട്ട. ടീച്ചർ). മക്കൾ: അരുഷ, അനില, അരുൺ. മരുമക്കൾ: സുധീർ, രതീഷ്, രസ്മ, സഹോദരങ്ങൾ: ശ്യാമള, ശാന്ത, ശോഭന, സുമതി, സുമ, സുമിത്ര.

ചെങ്ങോട്ടുകാവ് മേലൂർ കുറുന്തോട്ടത്തിൽ മീത്തൽ കുട്ടികൃഷ്ണൻ നായർ (73) കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ നിര്യാതനായി. കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ ചികിൽസയിലായിരുന്നു. ഇന്നലെ കാലത്ത് അസുഖം വർധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരണമടയുകയായിരുന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ്. ഭാര്യ: ലീല. മക്കൾ: ലീന, ലിനീഷ്, ലസിതമരുമക്കൾ: പ്രേംരാജ് (അരിക്കുളം), രഞ്ജിത്ത് (ബാലുശ്ശേരി), അപർണ്ണ. സഹോദരർ: കമലാക്ഷി അമ്മ, ബാലൻ നായർ, പരേതനായ ശങ്കരൻനായർ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *