KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് പൂര്‍ണ്ണം

തിരുവനന്തപുരം> സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായി. ഭൂരിഭാഗം സര്‍ക്കാരാഫീസുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു. ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോയി നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ശക്തമായ താക്കീതായി മാറി.

ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റില്‍ 76%, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 70% , ലാന്‍ഡ് അക്വസിഷന്‍ ഓഫീസില്‍ 90%, ജില്ലാ പ്ളാനിങ് ഓഫീസില്‍ 80%, ജില്ലാ സപ്ളൈ ഓഫീസില്‍ 78%, വീതം ജീവനക്കാരും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ 75%, ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസില്‍ 68%,  പത്തനംതിട്ട ഡിഇഒ ഓഫീസില്‍ 99%, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ 89%, പത്തനംതിട്ട ആര്‍റ്റിഒ ഓഫീസില്‍ 90%, ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ 92%,വീതം ജീവനക്കാരും പണിമുടക്കി.
തിരുവല്ല താലൂക്ക് ഓഫീസില്‍ 82%, ഡിഇഒ ഓഫീസില്‍ 87%, തിരുവല്ല  ആര്‍റ്റി.ഒ ഓഫീസില്‍ 91% വീതം ജീവനക്കാരും ആടൂര്‍ താലൂക്ക് ഓഫീസില്‍ 60%, കോന്നി ഡിഎഫ്ഒ ഓഫീസില്‍ 99%,  എഇഒ ഓഫീസില്‍ 99% പേരും റാന്നി  ഡിഎഫ്ഒ ഓഫീസില്‍ 92%, റാന്നി താലൂക്ക് ഓഫീസില്‍ 66%, ബ്ളോക്ക് ഓഫീസില്‍ 87% വീതം ജീവനക്കാരും പണിമുടക്കി.
പത്തനംതിട്ട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ്, അടൂര്‍ എഇഒ ഓഫീസ്, കൊടുമണ്‍, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍, ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്ത് ഓഫീസുകള്‍, തിരുവല്ല ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫീസ്, പൊതുമരാമത്ത്, വാണിജ്യനികുതി, തിരുവല്ല എംപ്ളോയ്മെന്റ് ഓഫീസ്, ടൌണ്‍, നെടുമ്പ്രം, ഇരവിപേരൂര്‍ വില്ലേജ് ഓഫീസുകള്‍, പ്രമാടം പഞ്ചായത്ത് ഓഫീസ്, റാന്നി താലൂക്ക് സ്റ്റാറ്റിസ്ററിക്കല്‍ ഓഫീസ്, റാന്നി, അയിരൂര്‍, ചെറുകോല്‍, ചേത്തക്കല്‍ വില്ലേജ് ഓഫീസുകള്‍, മല്ലപ്പള്ളി ആര്‍റ്റിഒ ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി.
Share news