പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള തൊഴില്‍ പരിശീലനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടിയുളള പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ആരംഭിക്കുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ ഒന്നാഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പള്‍ എസ്.ഐ കെ. നിപുണ്‍ ശങ്കര്‍ നിര്‍വ്വഹിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കെ. വേണു അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ ബാലചന്ദ്രന്‍ (ഡി.സി.ആര്‍.ബി കോഴിക്കോട് റൂറല്‍) പദ്ധതി വിശദീകരണം നടത്തി. ട്രാഫിക്ക് എസ്.ഐ മോഹന്‍ദാസ്, കൊയിലാണ്ടി എ.എസ്.ഐ രമേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പി.ജി ഷിബു (സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ട്രാഫിക്ക് യൂണിറ്റ് കൊയിലാണ്ടി) സ്വാഗതവും, രമേശന്‍ (സീനിയര്‍ സിവില്‍ പോലീസ്) നന്ദിയും പറഞ്ഞു.
