കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ അതിക്രമം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായുള്ള കേസില്‍ സര്‍വകലാശാലയുടെ മൂന്നു സമിതികള്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി പത്തിനു സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. സര്‍വകലാശാല ക്യാംപസില്‍ പുറത്തുനിന്നെത്തുവരും അകത്തുള്ള ചിലരും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നതായും ശാരീരികോപദ്രവം ഏല്പ്പിക്കുന്നതായുമുള്ള വാര്‍ത്തകളെ തുടര്‍ന്ന് കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് റജിസ്ട്രാറോടും ജില്ലാ പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി. സമിതികള്‍ രൂപവല്‍ക്കരിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കമ്മിഷന് അംഗം കെ. മോഹന്‍ കുമാര്‍ വ്യക്തമാക്കി.
അന്വേഷണങ്ങള്‍ക്ക് കാലപരിധി ഉടന്‍ നിശ്ചയിച്ചു നല്‍കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
