മട്ടന്നൂരില്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയില്‍ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. രാജീവന് (45), ഭാര്യ ചിത്രലേഖ (32), മകന് അമല്‍രാജ് (11) എന്നിവരാണു മരിച്ചത്. മകള്‍ അമിത (9)യെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവപുരം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് രാജീവന്.
ചിത്രലേഖയുടേയും അമലിന്റെയും മൃതദേഹങ്ങള്‍ കട്ടിലില്‍ വിഷം കഴിച്ച നിലയിലും രാജീവന് വീടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയിലുമായിരുന്നു. വിഷം കഴിച്ച ഗുരുതരാവസ്ഥയിലായിരുന്നു മകള്‍ അമിതയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

