കൊല്ലം ശിവ ഗ്യാസ് ഏജൻസിയിൽ അനധികൃതമായി എൽ.പി.ജി. ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നതായി പരാതി. ഗ്യാസ് സിലിണ്ടർ ഫില്ലിംഗ് സ്റ്റേഷനിൽ നിന്ന് ക്രമം തെറ്റിച്ച് നേരിട്ട് ഏജൻസിക്ക് സമീപമുള്ള കടയിൽ ഇറക്കി വിൽക്കുന്നതായാണ് പരാതി. ഇത് വൻ അപകടങ്ങൾക്കാണ് കാരണമാകുക.. എക്സ്പ്ലോസീവ് ലൈസൻസുള്ള ഗോഡൌണിൽ നിന്ന് എക്സ്പ്ലോസ്ഡ് പെർമിറ്റുള്ള വാഹനവും ഡ്രൈവറും ഉപയോഗിച്ചാണ് ഏജൻസിയുടെ ഡോഡൌണിൽ ഗ്യാസ് സിലിണ്ടർ എത്തിക്കേണ്ടത്. മംഗലാപുരം തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാൻ്റിൽ നിന്നാണ് കോക്കല്ലൂരുള്ള ഗോഡൌണിൽ ഗ്യാസ് സിലിണ്ടർ എത്തിക്കുന്നത്.
ഇത് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ശിവ ഗ്യാസ് ഏജൻസിയുടെ പ്രവർത്തനം. നിരവധി പരാതികൾ ഉയർന്നതിൻ്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് സിവിൽ സപ്ലൈസ് അധികൃതർ ഏജൻസിയിൽ പരിശോധന നടത്തി വൻ ക്രമക്കേടുകൾ കണ്ടെത്തുകയും സ്ഥാപനത്തിലെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാതെ നിയമങ്ങൾ കാറ്റിപറത്തി എൽ.പി.ജി. വിതരണം പഴയപോലെ തുടരുകയാണ്.

