കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: നഗരസഭയിലെ 11, 13, 19, 20, 25, 28, 40 വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ 62 ആളുകളുടെ പി.സി.ആർ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇനിയും റിസല്‍ട്ട് വാരാനുണ്ടെന്നാണ് അറിയുന്നത്. കുന്ന്യോറമല 11-ാ വാർഡിൽ 3 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഭർത്താവിനും ഭാര്യക്കും, തൊട്ടടുത്ത വീട്ടിലെ മറ്റൊരാൾക്കുമാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ വാർഡിൽ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചരുന്നു. അവരിൽ നിന്ന് സമ്പക്കത്തിലാണ് ഇവർക്ക് രോഗം ഉണ്ടായത്. വാർഡിലെ ചില ഭാഗങ്ങളിൽ നിലവിൽ മൈക്രോ കണ്ടെയിൻമെന്റ് സോണിലാണുള്ളത്.
പെരുവട്ടൂരിൽ 13-ാം വാർഡിൽ 1 ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് മറ്റൊരാളിൽ നിന്നുണ്ടായ സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. ഇവിടെ നിരവധിപേർക്ക് രോഗം ഉണ്ടാകുകയും കൂടുതൽപേർ നിരീക്ഷണത്തിലാകുകയും ചെയ്തിരുന്നു. നിലവിൽ കണ്ടെയിൻമെന്റ് സോണിലാണ് വാര്‍ഡ്.

മുത്താമ്പി അണേല റോഡ് 19-ാം വാർഡിൽ 2 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ വ്യക്തിയിൽ നിന്ന് സമ്പർക്കത്തലൂടെയാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ നിന്ന് കൂടുതൽ പേർക്ക് സമ്പർക്കമില്ലെന്നാണ് അറിയുന്നത്.
മുത്താമ്പി – 20-ാം വാർഡിൽ രണ്ടും, അണേല കുറുവങ്ങാട് – വാർഡ് 25, കുറുവങ്ങാട് വാർഡ് – 28, നഗരസഭ കാശ്മിക്കണ്ടി 40-ാം വാർഡിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

