കൊയിലാണ്ടി നഗരസഭ 13, 17, 18, 27 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ

കൊയിലാണ്ടി: നഗരസഭയിലെ 13, 17, 18, 27 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായി ജില്ലാ കലക്ടർ ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും കൂടുതൽ ആളുകൾക്ക് സമ്പർക്കം ഉണ്ടാകുകയും, ചില സ്ഥലങ്ങളിൽ ഉറവിടം കണ്ടെത്താത്തുമായ പ്രശ്നം കണക്കിലെടുത്താണ് ഇവിടങ്ങളിൽ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. അതീവാ ജാഗ്രതാ നിർദ്ദേശമാണ് ഉതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. രാവിലെ നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.

13-ാം വാർഡ് (പെരുവട്ടൂർ, നടേരി റോഡ്), 17 (മണമൽ ഹോമിയോ ആശുപത്രി), 18 (പെരുവട്ടൂർ നടേരി , ചെക്കോട്ടിബസാർ, കാക്രാട്ട് കുന്ന്), 27 (വരകുന്ന്, മാവിൻചുവട് )

നിലവിൽ നഗരസഭയിലെ വാർഡ് 8 (കളത്തിൻ കടവ്), വാർഡ് 34 (ചാലിൽപറമ്പ്), വാർഡ് 39 (കൊയിലാണ്ടി ടൌണിൻ്റെ ഹൈവെയുടെ പടിഞ്ഞാറ് ഭാഗം) എന്നിവിടങ്ങളിൽ നിലവിൽ കണ്ടെയിൻമെൻ്റ് സോണായി നിലനിൽക്കുകയാണ്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യം വിലയിരുത്താൻ നാളെ രാവിലെ 11 മണിക്ക് നഗരസഭ ആർ. ആർ.ടി. യോഗവും, സർവ്വകക്ഷിയോഗവും ചേരുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.


