കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ്

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ്കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭ 44-ാം വാർഡിൽ 52 കാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വടകര അടക്കാതെരുവിൽ ചുമട്ട് തൊഴിലാളിയായ ഇയാൾ 6 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഭാര്യ പൊതുരംഗത്ത് പ്രവർത്തിക്കുകയാണ്.
ഇത് കൂടുതൽ സെക്കണ്ടറി കോണ്ടാക്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. 3 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കൊയിലാണ്ടിയിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.

