സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും

തിരുവനന്തപുരം > വേതന പരിഷ്കരണവും സിവില്‍സര്‍വീസിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. രണ്ടുവര്‍ഷമായി ഈ ആവശ്യം മുന്‍നിര്‍ത്തി നടത്തുന്ന പ്രക്ഷോഭങ്ങളോട് സര്‍ക്കാര്‍ നിഷേധസമീപനം തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിന് നിര്‍ബന്ധിതമായതെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ പി എച്ച് എം ഇസ്മയിലും അധ്യാപക സര്‍വീസ് സംഘടനാസമരസമിതി ജനറല്‍ കണ്‍വീനര്‍ എസ് വിജയകുമാരന്‍നായരും പ്രസ്താവനയില്‍ പറഞ്ഞു.

