KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ സി.പി.ഐ.എമ്മിനെതിരെ പൊലീസ് അതിക്രമം

കൊയിലാണ്ടി > കൊയിലാണ്ടി നോര്‍ത്തിലെ കൊടക്കാട്ടുമുറി, വിയ്യൂര്‍, നെല്ല്യാടി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സി.പി.ഐ.എമ്മിനെതിരെ പൊലീസ് അതിക്രമം. നവകേരളമാര്‍ച്ചിന്റെ പ്രചാരണാര്‍ഥം വച്ച ബോര്‍ഡുകളും ബാനറുകളും പാര്‍ടിയുടേയും ഡി.വൈ.എഫ്.ഐയുടേയും കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം പൊലീസ് നശിപ്പിച്ചു. അര്‍ധരാത്രിയാണ് കൊയിലാണ്ടി പൊലീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടന്നത്. പൊതുസ്ഥലത്ത് പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന നിയമത്തിന്റെ പേരിലാണ് നശിപ്പിച്ചത്. സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍ കെ ഭാസ്കരന്‍, മുണ്ട്യാടി ബാബു, പി രാഗേഷ് എന്നിവര്‍ സംസാരിച്ചു.

Share news