കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക് കോവിഡ്: മുഴുവൻ ജീവനക്കാർക്കും അൻ്റിജൻ പരിശോധന

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് പോസറ്റീവ്. ആയതിനെ തുടർന്ന് ജീവനക്കാർക്ക് ആൻ്റിജൻ പരിശോധന നടത്തി. എച്ച്.എം.സി.യിലെ ജീവനകാരിക്കാണ് പോസറ്റീവ് സ്ഥിരീകരിച്ചത്. ഇതെ തുടർന്ന് ആശുപത്രിയിലെ മുഴുവൻ ജീവനകാർക്കും മൂന്നാം വാർഡിലെ രോഗികളെയും ആൻ്റി ജൻ പരിശോധനയ്ക്ക് വിധേയമാക്കിയതായി നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ പറഞ്ഞു.
അൻപതോളം രോഗികൾക്കാണ് പരിശോധന നടത്തിയത്. എല്ലാവരുടെയും ഫലം നെഗറ്റീവ് ആണെന്നും അദ്ധേഹം പറഞ്ഞു. രോഗികളോട് ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് നിരീക്ഷണത്തിൽ പോകാനും, വിവരം ബന്ധപ്പെട്ട ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു.

