KOYILANDY DIARY

The Perfect News Portal

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍.

2016ലെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാനുള്ള ‌സമയമായി. ഈവര്‍ഷം ജനുവ‌രി 15 മുതല്‍ മാര്‍ച്ച് 7 വരെയാണ് പൊതുജനങ്ങള്‍ക്ക് അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്ര‌മെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ അനു‌വദിക്കുകയുള്ളു. ജനുവരി പതിനൊന്നാം ‌തീയ്യതി 11 മണിമുതല്‍ അഗസ്ത്യാര്‍കൂടം യാത്രയ്ക്കു‌ള്ള ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം 100 പേര്‍ക്കെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുകയുള്ളു. അഗസ്ത്യമല കൊടുമുടിക്ക് അഗസ്ത്യാര്‍പീഠം എന്നൊരു പേരുകൂടിയുണ്ട്. 1868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടം തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണ്. താമരഭരണി, നെയ്യാര്‍, കരമനയാര്‍ തുടങ്ങിയ നദികള്‍ അഗസ്ത്യാര്‍പീഠത്തുനിന്നാണ് ഉദ്ഭവിക്കുന്നത്.

ചുറ്റും മനോഹരമായ പ്രകൃതിക്കാഴ്കള്‍ നിറഞ്ഞ അഗസ്ത്യാര്‍പീഠം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. കൊടുംകയറ്റം കയറിവേണം അഗസ്ത്യാര്‍പീഠത്തിലെത്താന്‍. എന്നാല്‍ ട്രക്കിംഗിന്റെ യാതൊരാലസ്യവും തോന്നാത്തത്ര മനോഹരമായ കാഴ്ചകളാണ് കൊചുമുടിയിലെത്തിയാല്‍ നിങ്ങളെ കാത്തിരിക്കാനുള്ളത്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രമേ ഇവിടെ ട്രക്കിംഗിന് അനുവാദമുള്ളൂ. തീര്‍ത്ഥാടകര്‍ക്കും ഇവിടെ സന്ദര്‍ശിക്കുന്നതിന് അനുവാദമെടുക്കേണ്ടതുണ്ട്. നിരവധി തരത്തില്‍പ്പെട്ട പക്ഷിമൃഗാദികളുടെയും സസ്യജാലങ്ങളുടെയും കേന്ദ്രം കൂടിയാണ് അഗസ്ത്യാര്‍പീഠം.

Advertisements