KOYILANDY DIARY

The Perfect News Portal

ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ മുഖ്യപ്രതി ഹാരിസ് അറസ്റ്റിലായിരിക്കുകയാണ്. ഹാരിസിന് സിനിമാബന്ധങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാണ്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകാരണം അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ഇനിയും വൈകുമെന്നാണ് സൂചന. കേസ് സിനിമാ മേഖലയിലേക്കാണ് നീളുന്നത്. താരങ്ങളുടെ മൊഴി എടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടന്‍ ധര്‍മജ

കേസില്‍ അന്വേഷണം തൃപ്തികരണമാണെന്ന് ഷംനയുടെ അമ്മ റൗലാബി പറഞ്ഞു.കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് ഷംനയുടെ നമ്ബര്‍ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്. തട്ടിപ്പ് സംഘത്തിന് പിന്നില്‍ ഇടനിലക്കാരുണ്ടോയെന്ന് അറിയില്ല. സിനിമാ മേഖലയിലുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ല. പോലീസ് അന്വേഷണത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായും റൗലാബി പറഞ്ഞു.

അതേസമയം ബ്ലാക്‌മെയിലിംഗ് കേസില്‍ പരാതി പിന്‍വലിക്കാന്‍ യുവതികളെ പ്രതികള്‍ സമ്മര്‍ദം ചെലുത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റൈനില്‍ ആയിരിക്കുമെന്നതിനാല്‍ അവരുടെ മൊഴില്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കാനാണ് സാധ്യത.

Advertisements

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട ഹെയര്‍ സ്റ്റൈലിസ്റ്റിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. ഇയാള്‍ വഴി പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധം ഉണ്ടെന്നാണ് സൂചന. പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയ 18 പെണ്‍കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പിന് ഇരയായ ചില പെണ്‍കുട്ടികള്‍ പരാതിയില്‍ നിന്ന് പിന്മാറുന്നതില്‍ ആശങ്കയില്ലെന്ന് ഷംനയുടെ അമ്മ പറഞ്ഞു. തങ്ങള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഷംനയുടെ അമ്മ വ്യക്തമാക്കി. മുഖ്യസൂത്രധാരനായ ഷെരീഫ് തനിക്ക് പങ്കില്ലെന്നാണ് പറയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും അഷ്‌റഫുമാണ് ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്നും റഫീഖാണ് മോഡലുകളെ തടവില്‍ പാര്‍പ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *