കേരള കർഷകസംഘം നേതൃത്വത്തിൽ മാസ്കുകൾ കൈമാറി
കൊയിലാണ്ടി. കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് മാസ്കുകൾ വിതരണം ചെയ്തു.കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ.ഷിജു എന്നിവർ ചേർന്ന് തഹസിൽദാർ ഗോകുൽദാസിനെ മാസ്ക്കുകൾ കൈമാറി. ഡെപ്യൂട്ടി തഹസിൽദാർ ലതീഷ് , ലാഹിക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
