കൊയിലാണ്ടി ഫയർ & റെസ്ക്യൂ സേനാംഗങ്ങൾക്ക് മാസ്ക് കൈമാറി
കൊയിലാണ്ടി: പന്തലായനി യുവജന ലൈബ്രറി ആൻ്റ് റീഡിംഗ് റൂം – ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങൾക്ക് മാസ്ക് വിതരണം ചെയ്തു. ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന പരിപാടിയിൽ ലൈബ്രറി സെക്രട്ടറി എം.എം. ചന്ദ്രൻ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന് മാസ്ക് കൈമാറി. ലൈബ്രറി പ്രസിഡണ്ട് എം. സുധീഷ്, മുൻ ഭാരവാഹി എം.വി. ബാലൻ, മറ്റ് സേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
