സംസ്ഥാനത്തെ സ്കൂളുകളില്‍ ചൊവ്വാഴ്ച മൗന പ്രാര്‍ത്ഥന – പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ ഇ. കെ. നിരഞ്ജന് കുമാറിന്റെ മരണാനന്തരചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടില്‍ വെച്ച് സംസ്ഥാന ബഹുമതിയോടെ നടക്കുകയാണ്. അദ്ധേഹത്തിന്റെ വീരമൃത്യവില്‍ ആദരം അര്‍പ്പിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ സ്കൂളുകളില ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൗന പ്രാര്‍ത്ഥന നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആസ്ഥാനത്ത് നിന്ന് എല്ലാ ജില്ലകളിലേക്കും അറിയിപ്പ് കൊടുത്തു.
