കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു
കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. കലക്‌ടര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. ക്ലിനിക്കിലെ ഡോക്‌ടര്‍ നിരീക്ഷണത്തിലാണ്.
അതേസമയം ചെങ്ങളം സ്വദേശി അടുത്തിടപഴകിയ 24 പേരെ തിരിച്ചറിഞ്ഞു.ഇവരുമായി ഇടപഴകിയവരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 പ്രത്യേക പനി ക്ലിനിക് തുടങ്ങി.

