KOYILANDY DIARY.COM

The Perfect News Portal

എഐവൈഎഫ് കൊയിലാണ്ടി മണ്ഡലം സമ്മേളനം മാർച്ച് 7, 8 തിയ്യതികളിൽ നന്തിയിൽ

കൊയിലാണ്ടി: എ.ഐവൈഎഫ് കൊയിലാണ്ടി മണ്ഡലം സമ്മേളനം മാർച്ച് 7, 8 തിയ്യതികളിൽ നന്തിയിൽ നടക്കും. മാർച്ച് 7 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പൗരത്വ ഭേദഗതി പ്രതിഷേധ വര ചിത്രകാരൻമാരുടെ കൂട്ടായ്മ നടക്കും തുടർന്ന് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തും.

 

അനുബന്ധ പരിപാടികളിലെ വിജയികൾക്ക് സി പി ഐ മണ്ഡലം സെക്രട്ടറി ഇ.കെ അജിത്ത് സമ്മാനദാനം നിർവ്വഹിക്കും ചടങ്ങിൽ എം.നാരായണൻ, സോമൻ മുതുവന, കെ.സന്തോഷ്,  എൻ ശ്രീധരൻ, കെ.എസ് രമേശ് ചന്ദ്ര, അഷറഫ് പുക്കാട് എന്നിവർ പങ്കെടുക്കും. മാർച്ച് 8 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് നന്തി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി .ഗവാസ് ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *