മലയാളി യുവാവിനെ ഷാര്‍ജയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി
ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍. കൊല്ലം ആയുര്‍ മഞ്ഞപ്പാറ പള്ളിമുക്ക് സ്വദേശി താളിക്കോട് മുഹമ്മദ് മുസ്തഫയുടെ മകന് ഷാജി മന്‍സിലില്‍ ഷാജഹാനെ (50) ആണ് ഷാര്‍ജയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളായി ഷാര്‍ജയില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷീബ. മക്കള്‍: ഫര്‍സാന(14), സിദ്ദീഖ് (8). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

