കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കാടുവെട്ട് യന്ത്രം വിതരണം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതി പ്രകാരം കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കാടുവെട്ട് യന്ത്രങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. ഷീജ അധ്യക്ഷത വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിറ്റൂര്‍ രവീന്ദ്രന്‍, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ കെ.സി.ഗീത, പി.പി.രമണി, മെമ്പര്‍ മോഹനന്‍ വീര്‍വീട്ടില്‍, ബ്ലോക്ക് സെക്രട്ടറി എ.ടി.മനോജ്, എ.ഡി.എ. കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍, മുഹമ്മദ് അലി മുതുകുനി എന്നിവര്‍ സംസാരിച്ചു.
