നാദാപുരം താലൂക്കാശുപത്രി പുതിയ കെട്ടിടം മന്ത്രി കെ.കെ ശൈലജ ശനിയാഴ്ച നാടിന് സമർപ്പിക്കും
നാദാപുരം: കിഴക്കന്‍ മലയോര ജനതയ്‌ക്ക് ആശ്വാസവുമായി നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശനിയാഴ്ച വൈകിട്ട് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ മലബാര്‍ പാക്കേജിലുള്‍ പ്പെടുത്തി അഞ്ച് കോടി 81 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബഹുനില കെട്ടിടം നിര്‍മ്മിച്ചത്. പീഡിയാട്രിക്ക്, ജനറല്‍ സര്‍ജറി ദന്തല്‍, ഗൈനക്കോളജി, അനസ്തേഷ്യ, എക്സെറെ എന്നീ സംവിധാനങ്ങള്‍ ഇതോടെ ഒരു കുടകീഴിലാകും.
വിപുലമായ ഫാര്‍മസി സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. പതിനാല് ഡോക്ടര്‍മാരുള്‍പ്പെടെ നൂറോളം ജീവനക്കാരുടെ സേവനവുമുണ്ടാകും. വളയം, വാണിമേല്‍, ചെക്യാട്, നാദാപുരം, പുറമേരി, എടച്ചേരി പഞ്ചായത്തുകളില്‍ നിന്നായി ആയിരത്തിലേറെ ജനങ്ങളാണ് ദിവസവും ഇവിടെ ചികിത്സ തേടുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി, ബിനോയ് വിശ്വം എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇ.കെ. വിജയന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

