പത്താംതരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ മുന്നൊരുക്കം പരിശീലനം നല്കി
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി പത്താംതരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ മുന്നൊരുക്കം പരിശീലനം നല്കി. സ്കൂളുകളില്‍ നടത്തുന്ന വിജയോത്സവം പദ്ധതിയുടെ തുടര്‍ച്ചയായി നടത്തിയ പരീക്ഷാ മുന്നൊരുക്കം കുട്ടികളില്‍ ആത്മവിശ്വാസം വളര്ത്താനുതകുമെന്ന ലക്ഷ്യത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയര്മാന് കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സി.കെ. സലീന, പരിശീലകന് സി. അജിത്കുമാര്‍, കോര്‍ഡിനേറ്റര്‍ എം.എം. ചന്ദ്രന്, കെ.പ്രദീപ് എന്നിവര്‍ സംസാരിച്ചു.

