പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു

മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറിലെ പുര്‍കാസിയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു. ട്യൂഷന് ക്ലാസിലെത്തിയ കുട്ടി സഹപാഠിക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അനന്ത് ത്യാഗി എന്ന കുട്ടിയാണ് അക്ഷയ് ശര്‍മ (17) എന്ന 11ാം ക്ലാസ് ക്ലാസുസുകാരനുനേര്ക്ക് വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയുതിര്‍ത്ത അനന്ത് ത്യാഗിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിവയ്ക്കാനുപയോഗിച്ച് പിസ്റ്റള്‍ കുട്ടിയില്‍നിന്നു കണ്ടെടുത്തു.
