KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരിയിലെ സഞ്ചി നിര്‍മാണ യൂണിറ്റിന് നിരോധനം വിലങ്ങ് ടിയായി

കൊയിലാണ്ടി: വിയ്യൂര്‍ നീറ്റ് ബാഗ് സഞ്ചി നിര്‍മാണ യൂണിറ്റ് അതിജീവനത്തിന്റെ വഴിയിലാണ്. വിയ്യൂര്‍ പുളിയഞ്ചേരിയില്‍ 15 വനിതകള്‍ വിജയകരമായി നടത്തിവന്ന സഞ്ചി നിര്‍മാണ യൂണിറ്റിന് അപ്രതീക്ഷിതമായാണ് നോണ്‍ വൂവണ്‍ സഞ്ചികളുടെ നിരോധനം വിനയായത്.

കോഴിക്കോട് ഖാദി ഷോറൂമിലേക്ക് തുണിയിലും മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്ക് നോണ്‍ വൂവണിലും ബിഗ്‌ഷോപ്പര്‍ ഉള്‍പ്പെടെ യുള്ള സഞ്ചികള്‍ നിര്‍മിച്ചുനല്‍കി വരികയായിരുന്നു. അതിനായി വന്‍തോതില്‍ അസംസ്കൃത വസ്തുക്കളും വാങ്ങി സൂക്ഷിച്ചിരുന്നു. ഇതിനിടെയാണ് നിരോധനം വന്നത്. നോണ്‍ വോവണ്‍ പ്ലാസ്റ്റിക് ആണോ അല്ലയോ എന്ന തര്‍ക്കം കോടതി കയറിയിരിക്കയാണ്. എന്തു തന്നെയായാലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുമെന്നതില്‍ സംഘത്തിന് ഏകസ്വരം.

പ്രതിസന്ധിയില്‍ അന്ധാളിച്ചിരിക്കാനൊന്നും ഇവര്‍ ഒരുക്കമല്ല. തുണിയില്‍ വിവിധതരം സഞ്ചികള്‍ നിര്‍മിച്ച്‌ അതിജീവിക്കാനാണ് തീരുമാനം. പുതിയതുണിയിലും പഴയതുണിയിലും നിര്‍മിച്ച സഞ്ചികള്‍ക്ക് ആവശ്യക്കാരുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് 20 പേര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണിത്. എല്ലാവരും ബാങ്ക് ലോണെടുത്താണ് മൂലധനം കണ്ടെത്തിയത്. കൂട്ടായ്മയില്‍ നിന്ന് അഞ്ചുപേര്‍ കൊഴിഞ്ഞുപോയി.

Advertisements

പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു വളര്‍ച്ച. സഞ്ചി നിര്‍മിക്കാനുള്ള തുണിയുടെ വിലയാണ് ഇപ്പോള്‍ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്നാലതും തരണം ചെയ്ത് മുന്നേറുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ടി.പി. ശൈലജ, എന്‍.കെ. അജിത, എന്‍. ബീന എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *