KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ബീച്ച് ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സഘാടകർ

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാപഞ്ചായത്ത് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സഘാടകർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ജനുവരി 24 മുതൽ ഫിബ്രവരി 9 വരെയാണ് ബീച്ച് ഫെസ്റ്റ് നടക്കുക. നിർദ്ധനരായ രോഗികൾക്ക് സ്വാന്തനമേകാൻ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്കണ്ടെത്തുക എന്ന ദൌത്യമേറ്റെടുത്ത്കൊണ്ടാണ് കാപ്പാട് ബീച്ച്ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് വ്യക്തമാക്കി.

ചരിത്ര ഭൂമിയായ കാപ്പാട് ബീച്ചിൽ നിരവധി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് പുതിയ ചരിത്രമെഴുതാൻ തയ്യാറെടുത്തിരിക്കുകയാണ് ബീച്ചും പരിസരവും. മൈസൂർ രാജാവ് ഉൾപ്പെടെ പഴയ രാജ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന 21 അടി നീളമുള്ള വിൻ്റേജ് കാറുകളുടെ പ്രദർശനം, 25 വിദേശ രാജ്യങ്ങളിലെ പക്ഷികളുടെ പ്രർശനം, ആറായിരം അടി വിസ്തൃതിയിൽ തയ്യാറാക്കിയ ഫ്ളവർ ഷോ, 76 കൊമേഴ്സ്യൽ സ്റ്റാളുകൾ, പരിയാരം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിൻ്റെ മെഡിക്കൾ എക്സ്പൊ, മുവ്വായിരം അടി വിസതൃതിയിലുള്ള പുരാവസ്തു പ്രദർശനം, ഒട്ടക സവാരി, കുതിര സവാരി, ലോകോത്തര നിലവാരത്തിലുള്ള മാജിക് ഷോ, വിശാലമായ ഭക്ഷണ ശാല, കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനായുള്ള അമ്യൂസ്മെൻ്റ് പാർക്ക്, വ്യാപാര മേള എന്നിവ ഫെസ്റ്റിൻ്റെ പ്രത്യകതയാണ്.

ഏകദേശം 4 ഏക്കറിലധികം വിസ്തൃതിയിൽ തയ്യാറാക്കിയ പുതിയൊരു ലോകം ഏവരുടെ മനംകവരും എന്ന് തീർച്ച. ജനുവരി 24ന് 3 മണിക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തുവ്വപ്പാറയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കമാകുക.

Advertisements

തുടർന്ന് സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.പി, കെ. ദാസൻ എം.എൽ.എ., ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ജനപ്രതിനിധികൾ സാമൂഹിക, സാംസ്ക്കാരിക രംഗത്തെയും രാഷ്ട്രീയ രംഗത്തെയും നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ദിവസവും 3 മണി മുതൽ രാത്രി 9.30 വരെയാണ് മേളയുടെ സമയം നിശ്ചയിച്ചിട്ടുള്ളത്. വാർത്താ സമ്മേളനത്തിൽ അശോകൻ കോട്ട്, എൻ. ഉണ്ണി, ഉണ്ണികൃഷ്ണൻ ബി.കെ, ഫെസ്റ്റ് കോ ഓഡിനേറ്റർ ബി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *