കര്‍ഷക സംഘം പ്രതിഷേധിച്ചു
കൊയിലാണ്ടി: പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി പി.വിശ്വന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.എം.സുഗതന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഷിജു, ടി.വി.ഗിരിജ, എം.എം.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
