KOYILANDY DIARY.COM

The Perfect News Portal

അലിഗഢ് സര്‍വകലാശാലയിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. പരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിയമഭേദഗതി രാജ്യത്ത് ചര്‍ച്ചയായി ഉയര്‍ന്നുവന്ന ആദ്യഘട്ടം മുതല്‍ ശക്തമായ സമരമാണ് അലിഗഢ് ഉള്‍പ്പെടെ രാജ്യ തലസ്ഥാനത്തെ വിവിധ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ അലിഗഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പതിനെട്ടാം ദിവസമാണ്.

സമരത്തിന് നേരെ ക്രൂരമായ അതിക്രമം അഴിച്ചുവിട്ടും സമരത്തില്‍ പങ്കെടുക്കുന്നവരെ ഭരണസംവിധാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തിയിട്ടും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വിദ്യാര്‍ഥികള്‍ നടത്തിയത്.

Advertisements

വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ഏറ്റെടുത്ത് ദിവസം കഴിയുംതോറും പിന്‍തുണ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ദില്ലിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിലും ജാമിയയിലെ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളെയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനെയും അറസ്റ്റ് ചെയ്തിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *