കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവം തീയ്യതി കുറിക്കൽ ഞായറാഴ്ച

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ 2020 മകര മാസത്തിലെ താലപ്പൊലി മഹോൽസവത്തിന് 29 ന് ഞായറാഴ്ച രാവിലെ 9.30 ന് ഗണപതി ക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് വെച്ച് തിയ്യതി കുറിക്കും. ക്ഷേത്ര സ്ഥാനീയർ ക്ഷേത്ര ഉൽസവ കമ്മിറ്റി ഭാരവാഹികളുടെയും, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ മുചുകുന്ന് പുരുഷോത്തമ പണിക്കരാണ് ജ്യോതിഷ വിധിപ്രകാരം തീയ്യതി കുറിക്കുക.
