മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റെയും ഗവ: ദന്തല്‍ കോളജിലെ സഞ്ചരിക്കുന്ന ദന്തരോഗ വിഭാഗത്തിൻ്റെയും സൗഹാര്‍ദ റസിഡന്‍സ് അസോസിയേഷന് അരങ്ങാടത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യമായുള്ള നേത്ര, ചര്‍മ്മ, ദന്തരോഗ പരിശോധന, ജനറല്‍ മെഡിസിന് എന്നിവയുള്‍പ്പെട്ട ക്യാമ്പ് കൊയിലാണ്ടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സൗഹാര്‍ദ റസിഡന്‍സ് അസോസിയേഷന് പ്രസിഡണ്ട് ഒ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ എം. സുധ, സുധ കാവുങ്കപൊയില്, ജയശ്രീ, ഡോ. കെ. വി. സതീശന്, ഡോ. എ. വിനു, ഡോ. റിഷാല്‍ മുഹമ്മദ്, പി. കെ. വിനോദ് എന്നിവര്‍ സംസാരിച്ചു.

