മഹിളാ ജനത (എല്‍.ജെ.ഡി) പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ ജനതാ (എല്‍.ജെ.ഡി) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. അജിത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി. പി. ശാന്ത അധ്യക്ഷത വഹിച്ചു. ബാബു കുളൂര്‍, രാമചന്ദ്രന് കുയ്യണ്ടി, എ. രാധിക, കെ.പി. സബിത, എം.കെ. ലക്ഷ്മി, ലിജിത എളവന്തൊടി, സുമംഗല കെട്ടുമ്മല്‍, എന്‍. കെ. സുമ എന്നിവര്‍ സംസാരിച്ചു.
