ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി

വെള്ളിയാഴ്‌ച ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ പൊലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. വെള്ളിയാഴ്‌ച യുപിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിജ്‌നോറില്‍ അനസ്(22), സുലൈമാന്‍(40), മീററ്റില്‍ മൊഷിന്‍(25), ആരിഫ്(20), സഹീര്‍(40) എന്നിവരുള്‍പ്പെടെ 10 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിനുശേഷം നടന്ന പ്രതിഷേധത്തിനുനേരെയാണ് പൊലീസ് വെടിവച്ചത്. വ്യാഴാഴ്‌ച ലഖ്‌നൗവില്‍ ഒരാളും മംഗളൂരുവില്‍ രണ്ടുപേരും പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

കാണ്‍പുരില്‍ വെള്ളിയാഴ്‌ച വെടിയേറ്റ ഒമ്ബതുപേര്‍ ലാലാ ലജ്‌പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിഷേധത്തിനിടെ പലയിടത്തും കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. മുസാഫര്‍നഗര്‍, ബഹ്‌റിച്ച്, ബുലന്ദ്‌ശഹര്‍, ഗൊരഖ്‌പുര്‍, മീററ്റ്, അലിഗഢ്, ബിജ്‌നോര്‍, സുല്‍ത്താന്‍പുര്‍, കാണ്‍പുര്‍, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് വ്യാപക സംഘര്‍ഷമുണ്ടായത്.

