KOYILANDY DIARY.COM

The Perfect News Portal

വി.എസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് കോടിയേരി

കൊച്ചി • പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് തനിക്കും. എന്നാല്‍ വിഎസും പിണറായിയും മല്‍സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും കോടിയേരി പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണ് കോടിയേരിയുടെ പ്രതികരണം. നവകേരള മാര്‍ച്ച്‌ താന്‍ നയിക്കാത്തത് സംഘടനാ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിക്കാനാണ്. ജാഥയില്‍ പങ്കെടുത്താല്‍ സംഘടനാ പ്രവര്‍ത്തനം സാധിക്കാതെവരും. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ജാഥ നയിച്ചപ്പോള്‍ ഈ പോരായ്മ ഉണ്ടായെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Share news