ഒഡീഷയിലെ പുരി കടല്‍തീരത്ത് ലോകത്തിലെ ഏറ്റവും വലിയ മണല്‍ സാന്താക്ലോസ്

ഒഡീഷ> ഒഡീഷയിലെ പുരി കടല്‍തീരത്താണ് ലോകസമാധാന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത മണല്‍ ശില്പി സുദര്‍ശനും ശിഷ്യരും ചേര്‍ന്ന് 45 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ മണല്‍ സാന്താക്ലോസിനെ നിര്‍മിച്ചത്. സാന്റയെ നിര്‍മിക്കുന്നതിനായി 1000 ടണ്‍ മണലാണ് ഇവര്‍ ഉപയോഗിച്ചത്. നിറം നല്‍കുന്നതിനായി മണലില്‍ കളറും ചേര്‍ത്തു. 22 മണിക്കൂറാണ് സാന്റയുടെ നിര്‍മാണത്തിനായി ഇവര്‍ ചെലവഴിച്ചത്. കൂറ്റന്‍ സാന്റ ലിംക ബുക്ക് റെക്കോര്‍ഡ്‌സില്‍ കയറുമെന്ന പ്രതീക്ഷയിലാണ് സുദര്‍ശന്‍.
