ഹിൽബസാറിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജ് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ ഹില്‍ബസാറില്‍ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ അധ്യക്ഷത വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടിമീത്തല്, ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദലി മുതുകുനി, സെക്രട്ടറി എ.ടി.മനോജ് കുമാര്‍, കെ.കെ. സതീശന്, തടത്തില്‍ സുരേന്ദ്രന്, ചേനോത്ത് രാജന്, സന്തോഷ് കുന്നുമ്മല്‍, ആലിക്കുട്ടി ഹാജി, രജീഷ് മാണിക്കോത്ത്, കെ.പി. മോഹനന്, എം.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.





