ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജില്ലാ വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫിസിൻ്റെ ആഭിമുഖ്യത്തില്‍ ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിച്ചു. സംരഭകത്വം വളര്‍ത്തുന്നതിനും, പുതിയ സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതി നും, ചെറുകിട വ്യവസായ സംരഭകരെ സഹായിക്കാന്‍ കേരളത്തിലെ പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും സൂക്ഷ്മമായി ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംഗമം കൊയിലാണ്ടി ടൗണ്‍ഹാളില്‍ കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് അധ്യക്ഷത വഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ. ഭാസ്കരന്, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ.വി. സുനില്നാഥ്, കനറ ബാങ്ക് ജനറല്‍ മാനേജര്‍ ടി.വി. മധു, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. ശശികുമാര്‍, നഗരസഭ വ്യവസായ വികസന ഓഫീസര്‍ ടി.വി. അജിത് കുമാര്‍, കനറാ ബാങ്ക് എല്‍.ഡി.എം. കെ.എം. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

