തൃക്കാർത്തിക നാളിൽ പിഷാരികാവ് ക്ഷേത്രവും പരിസരവും ദീപ പ്രപഞ്ചത്തിൽ മുങ്ങി

കൊയിലാണ്ടി: ഭഗവതിയുടെ ജന്മദിനമായ തൃക്കാര്‍ത്തിക നാളില്‍ പിഷാരികാവ് ക്ഷേത്രവും പരിസരവും ദീപ പ്രപഞ്ചത്തില്‍ മുങ്ങി. വൈകീട്ട് ക്ഷേത്രത്തിലെ ചുറ്റു വിളക്കുകളെല്ലാം തെളിയിച്ചു. ക്ഷേത്ര മുറ്റത്ത് മതില്‍ക്കെട്ടിലും നിലവിളക്കും മണ്‍ചെരാതുകളും പ്രഭചൊരിഞ്ഞു.
ട്രസ്റ്റിബോര്‍ഡ് ചെയര്മാന് പുനത്തില്‍ നാരായണന് കുട്ടി നായര്‍,ട്രസ്റ്റിബോര്‍ഡ് അംഗങ്ങള്‍, ഭക്തര്‍ എന്നിവരെല്ലാം ചേര്‍ന്ന് കാര്‍ത്തിക ദീപം തെളിയിച്ചു. തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു. രാവിലെ മുതല്‍ കൊയിലാണ്ടി കാര്‍ത്തിക സംഗീത സഭയുടെ നേതൃത്വത്തില്‍ സംഗീതാരാധന, അഖണ്ഡനാമജപം എന്നിവ ഉണ്ടായിരുന്നു. തൃക്കാര്‍ത്തിക സംഗീതോല്സവത്തില് കാസര്‍ഗോഡ് യോഗീഷ് ശര്‍മ്മ സംഗീതക്കച്ചേരി അവതരിപ്പിച്ചു.
