കയര്‍തൊഴിലാളി സി. ഐ. ടി. യു. പ്രവര്‍ത്തക കണ്‍വന്‍ഷന്‍

കൊയിലാണ്ടി: കയര്‍തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു. പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു. കയര്‍ തൊഴിലാളികളെ പട്ടിണിക്കിടുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും ജനുവരി 8ന് കൊല്ലത്ത് നടക്കുന്ന സമരപ്രഖ്യപന കണ്‍വഷന്‍ വിജയിപ്പിക്കാനും കണ്‍വന്‍ഷനില്‍ തീരുമാനമായി. കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ടി. കെ. കുഞ്ഞിക്കണാരന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം. മൂത്തോറന്‍ രിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച പി. വി. ഗംഗാധരന്‍, കെ. സത്യന്‍ (മൂടാടി), സ്മിത തോട്ടുംകര, സീമ കുന്നുമ്മല്‍, ബാവ കൊന്നേന്‍കണ്ടി, പ്രസന്ന എന്നീ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. മേപ്പയില്‍ ബാലകൃഷ്ണന്‍ സ്വഗതം പറഞ്ഞു.
