KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 3 മുതൽ

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 3 മുതൽ 10 വരെ ആഘോഷിക്കുമെന്ന് ട്രസ്റ്റി ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകൾ സംഗീതോത്സവ വേദിയിൽ കച്ചേരി അവതരിപ്പിക്കും.

സംഗീതോത്സവം ഡിസംബർ 3 ന് വൈകീട്ട് 5 മണിക്ക്: സിനിമാഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്യും. തുടർന്ന് കലൈമാമണി മുഡികൊണ്ടാൻ ചെന്നൈ എസ്. എൻ. രമേഷ്  അവതരിപ്പിക്കുന്ന വീണക്കച്ചേരി അരങ്ങേറും.

  • 4 ന് ബുധനാഴ്ച കലാശ്രീ എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ. രാജശ്രീ തുടങ്ങിയവരുടെ വയലിൻ കച്ചേരി.
  • ഡിസംബർ 5 ന്:  മധുര ഗാനസുധ – സംഗീത ജ്യോതി മാതംഗി സത്യമൂർത്തിയുടെ സംഗീതകച്ചേരി.
  • ഡിസംബർ 6 ന്:  ഗാനപൂർണ്ണ ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യൻ നയിക്കുന്ന സംഗീത കച്ചേരി.
  • ഡിസംബർ 7 ന് ശനിയാഴ്ച വൈകീട്ട് നാദലയ – ജ്യോതി മരുത്തോർ വെട്ടം ബാബു അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി.
  • ഡിസംബർ 8 ന് ഞായറാഴ്ച വൈകീട്ട് സംഗീത തിലകം ഡോ. വെള്ളിനേഴി സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
  • ഡിസംബർ 9 ന്:  മൈസൂർ ചന്ദൻ കുമാറിന്റെ പുല്ലാങ്കുഴൽക്കച്ചേരി.

ഡിസംബർ 10ന് ചൊവ്വാഴ്ച : കാർത്തിക വിളക്ക്, കാലത്ത് 6 മുതൽ സംഗീതാരാധന വൈകീട്ട് കാർത്തിക ദീപം തെളിയിക്കൽ തുടർന്ന് 6.30ന് യോഗീഷ് ശർമ്മ കാസർഗോഡ് അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും. ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ ഇളയിടത്ത് വേണുഗോപാൽ, പുനത്തിൽ നാരായണൻകുട്ടി നായർ, പ്രമോദ് തുന്നാത്ത്, വി.കെ. അശോകൻ, മാനേജർ എം.എം.രാജൻ, അനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *